ഉദുമ: ടൂറിസത്തിന്‍െറ മറവില്‍ നൂമ്പില്‍ പുഴ കൈയേറിയ സ്വകാര്യ റിസോര്‍ട്ടിന്‍െറ ശ്രമങ്ങള്‍ക്കെതിരെ പ്രദേശവാസികള്‍ ജനകീയ പ്രതിഷേധം തീര്‍ത്തു. ബഹുജന കണ്‍വെന്‍ഷനും റിസോര്‍ട്ടിലേക്ക് മാര്‍ച്ചും നടത്തി. നൂമ്പില്‍ പുഴ ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്‍റ് കോര്‍പറേഷന് (ബി.ആര്‍.ഡി.സി) സര്‍ക്കാര്‍ പതിച്ചുനല്‍കിയിട്ടില്ളെന്നും, നാടിന്‍െറ പൊതു സ്വത്തായ പുഴയെ കുറുക്കുവഴികളിലൂടെ സ്വന്തമാക്കാനാണ് സ്വകാര്യ റിസോര്‍ട്ടിന്‍െറ ശ്രമമെന്നും നൂമ്പില്‍ പുഴ സംരക്ഷണ സമിതി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ചെമ്പിരിക്ക, ചാത്തങ്കൈ, മാണി, അച്ചേരി, കോട്ടക്കുന്ന്, കണ്ണിയില്‍, ഉദുമ പടിഞ്ഞാര്‍ തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവനോപാധിയായ നൂമ്പില്‍ പുഴയിലെ മത്സ്യസമ്പത്ത് പ്രസിദ്ധമാണ്. ചെമ്പിരിക്കയെയും ഉദുമ പടിഞ്ഞാറിനെയും കണ്ണി ചേര്‍ക്കുന്നതും നൂമ്പില്‍ പുഴ തന്നെയാണ്. ടൂറിസത്തിന്‍െറ മറവില്‍ നാട്ടുകാര്‍ക്ക് പുഴ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ ജനകീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം ഉദ്ഘാടനം ചെയ്തു പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ്.വി. അബ്ദുല്ല, ശാഫി മാസ്റ്റര്‍, കെ.വി. ബാലകൃഷ്ണന്‍, ടി.വി. മുഹമ്മദ്കുഞ്ഞി, യൂസഫ് കണ്ണംകുളം, ദാമു, സി.എ. മൊയ്തീന്‍കുഞ്ഞി, അമ്മിണി, ഫാത്വിമ എന്നിവര്‍ സംസാരിച്ചു പി.എം. താജുദ്ദീന്‍ സ്വാഗതവും മുജീബ് കണ്ണിയില്‍ നന്ദിയും പറഞ്ഞു.പ്രതിഷേധ മാര്‍ച്ചിന് പി.കെ. അഷ്റഫ്, സി.എ. യൂസഫ്, ജിത്തു, ടി.വി. അബ്ദുല്ല, ഫൈസല്‍ കുദ്രോളി, അഭിലാഷ്, ശരീഫ് കല്ലംവളപ്പ്, നിഖില്‍ ജന്മ, റഫീഖ് കണ്ണിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.