മഞ്ചേശ്വരം: ഉപ്പള സോങ്കാലില്‍ യുവാക്കള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഇവരെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രവാസിയും സോങ്കാല്‍ ചിമ്പരം സ്വദേശിയുമായ അബ്ദുല്‍കരീം മൂസ (27), ഓട്ടോഡ്രൈവറും സോങ്കാല്‍ ശാന്തിഗുരി സ്വദേശിയുമായ മുഹമ്മദ് സമീര്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ശാന്തിഗുരിയിലാണ് സംഭവം. നിസ്സാര പ്രശ്നത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെ സമീറിന്‍െറ നേതൃത്വത്തില്‍ എത്തിയ അഞ്ചംഗ സംഘം പ്രകോപനം ഇല്ലാതെ ചീത്ത വിളിക്കുകയും തന്നെ മര്‍ദിക്കുകയുമായിരുന്നുവെന്ന് കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കരീം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. എന്നാല്‍, സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ കരീമും മറ്റു മൂന്നുപേരും കൂടി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് കുമ്പള ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.