ബദിയടുക്ക: നീര്‍ച്ചാല്‍ മെണസിനപാറയില്‍ ആള്‍താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വില്‍പന നടത്തുന്നതായി പരാതി. ഇവരുടെ കൂക്കുവിളിയും വാക്കേറ്റവും കാരണം പ്രദേശത്തെ താമസക്കാര്‍ ആശങ്കയിലാണ്. പല സ്ഥലങ്ങളില്‍നിന്നുമായി ഒരു കൂട്ടം യുവാക്കള്‍ രാത്രി സമയം ഇവിടെ ക്യാമ്പ് ചെയ്താണ് വില്‍പന നടത്തുന്നത്. പല പ്രദേശത്തേക്കും ഈ കേന്ദ്രത്തില്‍നിന്നാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. സ്കൂള്‍ കുട്ടികളടക്കം രാത്രിസമയം ഈ കേന്ദ്രത്തില്‍ എത്തുന്നുണ്ടെന്നാണ് കരുതുന്നത്. കഞ്ചാവ് വില്‍പനക്കാരുടെ ഭീഷണിയെ ഭയന്ന് പ്രദേശത്തെ താമസക്കാര്‍ പൊലീസില്‍ പരാതിപ്പെടാനും ഭയപ്പെടുന്നു. രഹസ്യ വിവരം പൊലീസിന് നല്‍കിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പൊലീസിനെ നിരീക്ഷിക്കാന്‍ ചില യുവാക്കളെ ബൈക്കും മൊബൈലും നല്‍കി പ്രദേശത്ത് ചുറ്റിക്കറങ്ങാനും കഞ്ചാവ് സംഘം ഏര്‍പ്പാട് ചെയ്തതായി പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.