കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. പൊതുമേഖല, സ്വകാര്യ മേഖലാ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചില്ല. കലക്ടറേറ്റില്‍ ഏതാനും താല്‍ക്കാലിക ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. വിദ്യാലയങ്ങള്‍, പഞ്ചായത്ത്, വില്ളേജ് ഓഫിസുകള്‍ എല്ലാം അടഞ്ഞുകിടന്നു. നഗരത്തിലെ ഹോട്ടലുകള്‍, ചെറുകിട ഷോപ്പുകള്‍ ഒന്നും തുറന്നുപ്രവര്‍ത്തിച്ചില്ല. ഹര്‍ത്താല്‍ പോലെ ജില്ലയിലെ ടൗണുകള്‍ രാവിലെ മുതല്‍ നിശ്ചലമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ രാവിലെ പണിമുടക്കി. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോറിക്ഷകള്‍ യാത്രക്കാരുടെ സഹായത്തിനത്തെി. ബി.എം.എസ് നേതൃത്വത്തിലുള്ള ഓട്ടോ തൊഴിലാളികളാണ് സര്‍വിസ് നടത്തിയത്. ബി.എം.എസ് പണിമുടക്കില്‍നിന്നും പിന്മാറിയിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു, ടി.കെ. രാജന്‍, ടി. കൃഷ്ണന്‍, മുഹമ്മദ് അഷ്റഫ്, ആര്‍. വിജയകുമാര്‍, കരിവെള്ളൂര്‍ വിജയന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് സണ്ണി ജോസഫ്, സുബൈര്‍ പടുപ്പ്, സി.എം.എ. ജലീല്‍, ഷാഹുല്‍ ഹമീദ്, ശരീഫ് എടനീര്‍, പി. ജാനകി, വി.സി. മാത്യു, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഭാസ്കരന്‍ സ്വാഗതവും മുത്തലിബ് നന്ദിയും പറഞ്ഞു. ചെര്‍ക്കളയില്‍ എ. നാരായണന്‍, ഗിരികൃഷ്ണന്‍, അബ്ദുറഹ്മാന്‍ ധന്യവാദ്, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.ഹൊസങ്കടിയില്‍ നേതാക്കളായ ചന്തപ്പ, കമലാക്ഷ, സഞ്ജീവ ഷെട്ടി, ഗണേശ്, മുസ്തഫ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ഹൊസങ്കടിയില്‍ നടന്ന യോഗം സഞ്ജീവ ഷെട്ടി ഉദ്ഘാടനം ചെയ്തു. ചന്തപ്പ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട്: തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കാഞ്ഞങ്ങാട്ടും തീരപ്രദേശങ്ങളിലും പൂര്‍ണം. കാഞ്ഞങ്ങാട് നഗരത്തില്‍ ഏതാനും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രം ഓടിയെന്നല്ലാതെ മറ്റു വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സമീപം പെട്ടിക്കടകള്‍ തുറന്നിരുന്നു. ഇക്കാരണത്താല്‍ രോഗികള്‍ വലഞ്ഞില്ല.കാഞ്ഞങ്ങാട്, അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധാജ്ഞ നിലവിലുള്ളതിനാല്‍ പണിമുടക്ക് അനുകൂലികളുടെ പ്രതിഷേധ പ്രകടനം എവിടെയും നടന്നില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടി തടയുന്നതിന് മുന്‍കരുതലായി ആര്‍.പി.എഫിനെ പ്രത്യേകം നിയമിച്ചിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ പലയിടത്തും സായുധസേനകളെയും നിയോഗിച്ചിരുന്നു. ഇക്കാരണത്താല്‍ എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് രണ്ട് മണിക്കൂറിലേറെ വൈകി. വിദൂര ദിക്കുകളില്‍നിന്ന് കാഞ്ഞങ്ങാട്ടത്തെിയ യാത്രക്കാരെയും പണിമുടക്ക് വലച്ചു. നഗരത്തില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാത്തത് ദുരിതത്തിലാക്കി. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഒരു സര്‍വിസും നടത്തിയില്ല. വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നു. പണിമുടക്ക് അജാനൂര്‍, ചിത്താരി, കാഞ്ഞങ്ങാട് തീരപ്രദേശങ്ങളില്‍ പൂര്‍ണമായിരുന്നു. വാഹനങ്ങളൊന്നും ഓടിയില്ല. പേരിന് ഏതാനും ഇരുചക്ര വാഹനങ്ങള്‍ മാത്രം ഉച്ചക്കുശേഷം ഓടാന്‍ തുടങ്ങി. മത്സ്യബന്ധന മേഖലയെയും പണിമുടക്ക് സാരമായി ബാധിച്ചു. വള്ളങ്ങളില്‍ ഭൂരിഭാഗവും കടലിലിറക്കിയില്ല. കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ ഉച്ചവരെ ഏതാനും മത്സ്യവില്‍പനക്കാര്‍ കച്ചവടം നടത്തി. ആവശ്യക്കാര്‍ എത്താത്തതിനാല്‍ ഉച്ചക്കുശേഷം മാര്‍ക്കറ്റ് ശൂന്യമായി. അജാനൂര്‍: ദേശീയ പണിമുടക്ക് അജാനൂര്‍ തീരപ്രദേശങ്ങളില്‍ പൂര്‍ണം. വള്ളങ്ങളൊന്നും മത്സ്യബന്ധനത്തിന് കടലിലിറക്കിയില്ല. രാത്രി പുറപ്പെട്ട ഏതാനും വള്ളങ്ങള്‍ ഞണ്ടുകളും അല്‍പം മത്സ്യങ്ങളുമായി നേരത്തേ തിരിച്ചുവന്നു. കിട്ടിയവ രാവിലെ മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ തലയില്‍ ചുമന്നാണ് കാഞ്ഞങ്ങാട് മാര്‍ക്കറ്റിലത്തെിച്ചത്. ഇട്ടമ്മല്‍ ജങ്ഷനിലും വില്‍പനക്കായി എത്തിച്ചിരുന്നു. അജാനൂര്‍ പ്രദേശത്തെ സ്കൂളുകളൊന്നും പ്രവര്‍ത്തിച്ചില്ല. ഹോട്ടലുകളും കടകളും അടഞ്ഞുകിടന്നു. ചെറുവത്തൂര്‍: ദേശീയ പണിമുടക്കിന്‍െറ ഭാഗമായി സംയുക്ത സംഘടനകള്‍ ചെറുവത്തൂരില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി. ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. എ. അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു.എം. അമ്പൂഞ്ഞി, കെ. കണ്ണന്‍, കെ.വി. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. പി. പത്മിനി സ്വാഗതം പറഞ്ഞു. പടന്ന: സംയുക്ത ട്രേഡ് യൂനിയന്‍ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പടന്നയില്‍ പ്രകടനം നടത്തി. കെ.എം.എ. ഖാദര്‍. ടി.പി. മുത്തലിബ്, പി. സാദിഖ്, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.