കേന്ദ്ര സര്‍വകലാശാലയില്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ പെരിയയിലുള്ള തേജസ്വിനി കാമ്പസില്‍ പുതുതായി പണിത ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന്‍െറ ഉദ്ഘാടനം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ നിര്‍വഹിച്ചു. 2500ഓളം കാണികളെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തിന് ചന്ദ്രഗിരി ഓപണ്‍ എയര്‍ തിയറ്റര്‍ എന്ന് വൈസ് ചാന്‍സലര്‍ നാമകരണം ചെയ്തു.ചടങ്ങില്‍ ഫിനാന്‍സ് ഓഫിസര്‍ ഡോ. കെ. ജയപ്രസാദ്, എക്സി.കൗണ്‍സില്‍ അംഗം ഡോ. അബ്ദുല്‍ കരീം, യൂനിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ജിതിന്‍ നാഥ് എന്നിവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ. കെ.സി. ബൈജു സ്വാഗതവും സര്‍വകലാശാല എക്സാമിനേഷന്‍ കണ്‍ട്രോളര്‍ വി. ശശിധരന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.