കാഞ്ഞങ്ങാട്: കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥി ഫഹദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കേസന്വേഷണം നടത്തുന്ന ഹോസ്ദുര്‍ഗ് സി.ഐ യു.പ്രേമന്‍ അറിയിച്ചു. അമ്പലത്തറ കണ്ണോത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിന്‍െറ മകന്‍ ഫഹദിനെ (എട്ട്) ജൂലൈ ഒമ്പതിന് രാവിലെ സ്കൂളിലേക്ക് നടന്നുപോകുമ്പോഴാണ് അയല്‍വാസിയായ വിജയകുമാര്‍ തലക്ക് വെട്ടി കൊലപ്പെടുത്തിയത്. കല്യോട്ടിനടുത്ത ശാന്തന്‍മുള്ളില്‍ റോഡരികില്‍ ഒളിച്ചിരുന്ന പ്രതി പറകിലൂടെയത്തെി ഫഹദിന്‍െറ തലക്ക് വെട്ടുകയായിരുന്നു. സഹോദരി ഷൈലയുടെയും കൂട്ടുകാരന്‍െറയും മുന്നില്‍ വെച്ചാണ് ഫഹദിനെ കൊല ചെയ്തത്. കേസില്‍ ഷൈലയും കൂട്ടുകാരനും അടക്കം ഇരുപതോളം പേരാണ് സാക്ഷികളായി ഉള്‍പ്പെട്ടിട്ടുള്ളത്. സംഭവദിവസം തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ച പ്രതി വിജയകുമാര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. സംഭവം നടന്ന് ദിവസങ്ങള്‍ക്കകം കോടതിയില്‍ പൊലീസ് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ വിജയ കുമാറിനെ സംഭവസ്ഥലത്തത്തെിച്ച് തെളിവെടുപ്പ് നടത്തി ആയുധവും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.