കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയില്‍ മോഷണം പെരുകുന്നു. ചെറുവത്തൂര്‍ ആനിക്കാടിയിലെ കുഞ്ഞികൃഷ്ണന്‍െറ ഭാര്യ ബിന്ദുവിന്‍െറ 10, 000 രൂപയും മൊബൈല്‍ ഫോണും പാദസരവും അടങ്ങിയ പഴ്സാണ് കഴിഞ്ഞദിവസം കവര്‍ച്ച ചെയ്യപ്പെട്ടത്. ഇവരുടെ മകള്‍ സുധികൃഷ്ണ(15)ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തുന്നെടുക്കാന്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച രാവിലെ മകളെ കുളിപ്പിക്കാന്‍ പോയ സമയത്ത് കുളിമുറിക്കകത്തെ കൊളുത്തില്‍ ഘടിപ്പിച്ച പണവും മൊബൈലുമടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്. പഴ്സ് പിന്നീട് ആശുപത്രി ഗേറ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ഹോസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ എ.കെ. ബിജുലാലിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി അന്വേഷണം നടത്തി. കഴിഞ്ഞമാസം വീട്ടമ്മയുടെ രണ്ടരപവന്‍ സ്വര്‍ണമാലയും മറ്റൊരു സംഭവത്തില്‍ മലയോര മേഖലയിലെ യുവതിയുടെ മൊബൈലും ആശുപത്രി പേ വാര്‍ഡില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍ സി. സി.ടി.വി കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണെന്നാണ് പലപ്പോഴും സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.