ആലക്കോട്: കോളിമലയിലെ ആലക്കോട് എസ്റ്റേറ്റിൽ വൻ തീപിടിത്തം. വാഹനം കടന്നുചെല് ലാൻ പറ്റാത്ത സ്ഥലത്ത് സാഹസികമായി എത്തി ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന ് തീയണച്ചതിനെ തുടർന്ന് ജനവാസമേഖലയിലേക്ക് തീ പടരാതെ തടയാൻ കഴിഞ്ഞു. ആദിവാസികൾക്ക് പതിച്ചുനൽകിയ ആലക്കോട് എസ്റ്റേറ്റിലെ കോളി പുനരധിവാസ മേഖലയിൽ കഴിഞ്ഞദിവസം രാത്രി ഏഴോടെയാണ് തീപിടിത്തമുണ്ടായത്.
കൃഷിക്കുവേണ്ടി നിലമൊരുക്കി കൂട്ടിയ ചപ്പുചവറുകൾക്കിട്ട തീ ആളിപ്പടരുകയായിരുന്നു. ഏകദേശം ആറ് ഏക്കറോളം സ്ഥലത്തെ റബർമരങ്ങൾ ഉൾപ്പെടെയുള്ള നിരവധി കൃഷികൾ നശിച്ചു. സമീപത്തായി നിരവധി വീടുകളും സ്ഥിതിചെയ്യുന്നുണ്ട്. എന്നാൽ, വീടുകൾക്കൊന്നും നാശമുണ്ടായില്ല. ആലക്കോട് എസ്.ഐ എം. നിജീഷിെൻറ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. രാത്രി പത്തുമണിയോടെയാണ് തീ അണക്കാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.