പി. അക്ഷയ്

വെട്ടേറ്റ രണ്ട് യുവാക്കൾ ആശുപത്രിയിൽ

ത​ളി​പ്പ​റ​മ്പ്: മു​ൻ​വൈ​രാ​ഗ്യ​ത്തെതു​ട​ർ​ന്ന് യു​വാ​ക്ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. വെ​ട്ടേ​റ്റ് ഗു​രു​ത​ര​നി​ല​യി​ൽ കൂ​വേ​രി മു​ണ്ട​പ്പി​ലാ​വി​ലെ വി.​വി. സി​ജി​ത്ത്, കാ​ട്ടാ​മ്പ​ള്ളി​യി​ലെ ശ്രീ​ലേ​ഷ് എ​ന്നി​വ​രെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രെ ആ​ക്ര​മി​ച്ച കൂ​വേ​രി കാ​ട്ടാ​മ്പ​ള്ളി പാ​റ​ക്ക​ൽ ഹൗ​സി​ലെ പി. ​അ​ക്ഷ​യി​യെ (20) ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ കൂ​വേ​രി​ക്ക​ട​വി​ലാ​ണ് സം​ഭ​വം.

സി​ജി​ത്തും ശ്രീ​ലേ​ഷും സു​ഹൃ​ത്താ​യ കൂ​വേ​രി കാ​ന​പ്ര​ത്ത് ഹൗ​സി​ലെ സൗ​ര​ഭ് മ​ധു​വി​ന്റെ കൂ​ടെ പോ​കു​മ്പോ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി വാ​ക്ക​ത്തി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. സി​ജി​ത്തി​ന്റെ ക​ഴു​ത്തി​ന് നേ​രെ വാ​ക്ക​ത്തി പ്ര​യോ​ഗി​ച്ച​പ്പോ​ൾ ഇ​ട​തു​കൈ കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ൽ കൈ​ത്ത​ണ്ട​ക്കും പു​റ​ത്തു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ശ്രീ​ലേ​ഷി​ന്‍റെ വ​ല​തു കാ​ൽ​മു​ട്ടി​നും പ​രി​ക്കേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ വി​ഷു​ദി​ന​ത്തി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണ​​ത്രെ ആ​ക്ര​മ​ണം.

Tags:    
News Summary - Two injured youths in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.