കണ്ണൂർ: ജില്ല അഗ്രി-ഹോർട്ടികൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂർ പുഷ് പോത്സവത്തിന് കലക്ടറേറ്റ് മൈതാനിയിൽ തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. സംഘാടകസമിതി ചെയർമാനായ കലക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, സിനി ആർട്ടിസ്റ്റ് രാഹുൽ മാധവ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ബി.പി. റൗഫ് കെ.പി. ശ്രീശൻ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ വി.പി. കിരൺ സ്വാഗതവും യു.കെ.ബി. നമ്പ്യാർ നന്ദിയും പറഞ്ഞു. േഹാർട്ടി കൾചറൽ സൊസൈറ്റിയുടെ കീഴിലുള്ള 50ാമത്തെ പുഷ്പോത്സവമാണ് നഗരത്തിന് നിറംനൽകുന്നത്. സുവർണ ജൂബിലി വർഷത്തിൽ കൂടുതൽ പുതുമകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ പറയുന്നു. പൂക്കളും തൈകളും വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസങ്ങളിലും കലാപരിപാടികളുമുണ്ട്. ഫെബ്രുവരി 18നാണ് പുഷ്പോത്സവം സമാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.