ഉദുമ: അന്തരിച്ച കോൺഗ്രസ് നേതാവ് കരിച്ചേരി നാരായണൻ മാസ്റ്റർ മാതൃകാ പൊതുപ്രവർത്തകനായിരുന്നു. അധ്യാപനരംഗത്തുനിന്ന് വിരമിച്ചതോടെയാണ് പൊതുപ്രവർത്തനരംഗത്ത് നാരായണൻ മാസ്റ്റർ സജീവമായത്. അതുവരെ സർവിസ് സംഘടനാരംഗത്തും സജീവമായിരുന്നു. കരിച്ചേരി ഗവ. യു.പി സ്കൂൾ, കൊളത്തൂർ സെക്കൻഡ്, തെക്കിൽ വെസ്റ്റ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. തെക്കിൽപറമ്പ ഗവ. യു.പി സ്കൂളിൽ പ്രധാനാധ്യാപകനായിരിെക്കയാണ് സർവിസിൽനിന്ന് വിരമിച്ചത്. അധ്യാപകനായിരിക്കെ ജി.എസ്.ടി.യു, കെ.ജി.പി.ടി.യു എന്നീ സംഘടനകളുടെ ജില്ല-സംസ്ഥാന നേതാവായി പ്രവർത്തിച്ചു. കരിച്ചേരി വിളക്കുമാടം വെങ്കിടരമണ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ വിളക്കുമാടം ക്ഷേത്ര ആഘോഷ കമ്മിറ്റി ചെയർമാനാണ്. ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡൻറ്, ഉദുമ മണ്ഡലം യു.ഡി.എഫ് ചെയർമാൻ, പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ കോഒാപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കരിച്ചേരി പ്രിയദർശിനി കലാകായിക കേന്ദ്രത്തിെൻറ സ്ഥാപക പ്രസിഡൻറ് കൂടിയാണ്. കഴിഞ്ഞ നിയമസഭാ െതരഞ്ഞെടുപ്പ് സമയത്ത് നാരായണൻ മാസ്റ്ററുടെ ആരോഗ്യനില കണക്കിലെടുത്ത് യു.ഡി.എഫ് മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് അടുത്ത സുഹൃത്തുക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യത്തെക്കാൾ പൊതുപ്രവർത്തനമാണ് പ്രധാനമെന്നായിരുന്നു നാരായണൻ മാസ്റ്റർ പറഞ്ഞ മറുപടി. 10 ദിവസം മുമ്പ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയ നടന്നശേഷം അബോധാവസ്ഥയിലായിരുന്നു. ജില്ലയിൽ കോൺഗ്രസ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഉദുമ മണ്ഡലത്തിലെ സമരപോരാളി കരിച്ചേരി നാരായണൻ മാസ്റ്ററുടെ വിയോഗം കോൺഗ്രസിന് വലിയ നഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.