മി​നി എം.​സി.​എ​ഫി​ന് സ​മീ​പം ത​ള്ളി​യ മാ​ലി​ന്യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു

മാലിന്യം തള്ളി; 17,000 രൂപ പിഴ ചുമത്തി

ചക്കരക്കല്ല്: മാലിന്യം തള്ളിയ വ്യക്തിക്ക് 17,000 പിഴ ചുമത്തിഹരിത കർമസേന. അജൈവ മാലിന്യം സൂക്ഷിക്കുന്ന മിനി എം.സി.എഫിന് സമീപം പലതവണ മാലിന്യം തള്ളിയയാളെ കണ്ടെത്തി ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് 17,000 രൂപ പിഴ ചുമത്തി. ജില്ല എൻഫോഴ്സ്മെൻഡ് സ്ക്വാഡ് ഹരിതകർമ സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ അനേനിമെട്ടയിലെ മുകേഷിനെ കണ്ടെത്തുകയായിരുന്നു.

പരിശോധനയിൽ തദ്ദേശ വകുപ്പിന്റെ ജില്ല സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ വി.വി. ടിന്റു മോൾ, ഹരിത കർമ സേന അംഗങ്ങളായ കെ.പി. ഉമ, സി.പി. നിഷ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Dumping garbage; fined Rs. 17,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.