ഗ്രീൻ ഹിറ്റേഴ്​സ്​ ജേതാക്കൾ

എരിയാൽ: എം.എസ്‌.എഫ്‌ എരിയാൽ സംഘടിപ്പിച്ച ജൂനിയർ സോക്കർ ലീഗ്‌ ഫുട്ബാൾ ഫെസ്റ്റിൽ ഗ്രീൻ ഹിറ്റേഴ്സ് ജേതാക്കളായി. ഫൈനലിൽ ഗ്രീൻ ആർമിയെയാണ്‌ പരാജയപ്പെടുത്തിയത്‌. ടൂർണമ​െൻറിലെ മികച്ച കളിക്കാരനായി അഫ്രാസിനെയും ടോപ്‌ സ്കോറർ ആയി അബുവിനേയും മികച്ച ഗോൾകീപ്പറായി ----സഫ്വാണ----നയും തെരഞ്ഞെടുത്തു. എരിയാലിലെ ജൂനിയർ താരങ്ങളെ ഉൾപ്പെടുത്തി ആറ് ടീമുകളാക്കി തരംതിരിച്ച്‌ ലീഗ്‌ അടിസ്ഥാനത്തിലാണ്‌ മത്സരം സംഘടിപ്പിച്ചത്‌. മൊഗ്രാൽപുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി വൈസ്‌ പ്രസിഡൻറ് ഹംറാസ്‌ എരിയാൽ ഉദ്ഘാടനം ചെയ്തു. ഇർഫാൻ കുന്നിൽ ട്രോഫി വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.