കുമ്പള: ദുരിതബാധിതരെ സഹായിക്കുന്നതിന് മൊഗ്രാൽ ഫ്രൻഡ്സ് ക്ലബ് സ്വരൂപിച്ച രണ്ടുലക്ഷം രൂപയുടെ അവശ്യസാധനങ്ങളുമായി പ്രവർത്തകർ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു. മൊഗ്രാൽ ഫ്രൻഡ്സ് ക്ലബ് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ കുമ്പള എ.എസ്.ഐ വിനോദ്കുമാർ ഫ്ലാഗ്ഒാഫ് ചെയ്തു. ക്ലബ് പ്രസിഡൻറ് കെ.വി. അഷ്റഫ് അധ്യക്ഷതവഹിച്ചു. ക്ലബ് ചെയർമാൻ എം.എ. മൂസ, കൺവീനർ എം.പി. അബ്ദുൽഖാദർ, ട്രഷറർ എം.എസ്. അഷ്റഫ് , ഹമീദ് സ്പിക്ക്, മാഹിൻ, അബൂബക്കർ സ്പിക്ക്, എം.എ. കുഞ്ഞഹമ്മദ്, ടി.എം. ശുഹൈബ്, പി.എ. ആഷിഫ്, റിയാസ് മൊഗ്രാൽ, നാസർ മൊഗ്രാൽ, എച്ച്.എം. കരീം, എം.എ. അബ്ദുറഹ്മാൻ, മുസ്തഫ, ഫസൽറഹ്മാൻ, റഹിം (അമ്മു) ബഷീർ, ആദിൽ അത്തു, ബാസിത്ത്, സിയാൻ, സിദ്ദീഖ്, ഖലീൽ, തയ്യിബ്, ഷാഹുൽഹമീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.