മൊഗ്രാൽ: കടലിൽ മുങ്ങിമരിച്ച മൊഗ്രാൽ കൊപ്പളത്തെ ഖലീലിെൻറ കുടുംബത്തിന് തറവാട് വീട് ഉൾപ്പെടുന്ന പറമ്പിെൻറ ആധാരം കൈമാറി. മൊഗ്രാൽ ദേശീയവേദിയാണ് കുടുംബത്തിന് തുണക്കെത്തിയത്. മാതൃസഹോദരങ്ങൾക്കെല്ലാം അവകാശപ്പെട്ട കൊച്ചുവീട്ടിലായിരുന്നു ഇവർ ഇതുവരെ താമസിച്ചിരുന്നത്. ദേശീയവേദിയുടെ നേതൃത്വത്തിൽ കുടുംബസ്വത്ത് ഭാഗിക്കുകയും അതിെൻറ തുക സമയബന്ധിതമായി ബൈത്തുസ്സുറൂർ പദ്ധതിയിൽ ഉൾപ്പെടുത്തി അവകാശികൾക്ക് വീതിച്ചുനൽകുകയും ചെയ്തതോടെയാണ് തറവാട് വീടും പറമ്പും ഖലീലിെൻറ കുടുംബത്തിന് സ്വന്തമായത്. മൊഗ്രാൽ ഖാഫിലാസ് ഹാളിൽ നടന്ന ചടങ്ങ് കെ.എസ്. ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. കുടുംബത്തിനുള്ള ആധാരം മൊഗ്രാൽ ദേശീയവേദി പ്രസിഡൻറിന് ഷമീം തങ്ങൾ കൈമാറി. മൊഗ്രാൽ ദേശീയവേദി പ്രസിഡൻറ് ടി.കെ. അൻവർ അധ്യക്ഷത വഹിച്ചു. ഉന്നതവിജയം നേടിയ പ്രതിഭകളെ കാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.എൻ. മുഹമ്മദലി, ദേശീയവേദി യു.എ.ഇ കമ്മിറ്റി മുഖ്യരക്ഷാധികാരി ഹമീദ് സ്പിക്, മാഹിൻ, കുത്തിരിപ്പ് മുഹമ്മദ് എന്നിവർ സംസാരിച്ചു. കെ.പി. മുഹമ്മദ് സ്വാഗതവും ട്രഷറർ അബ്‌കോ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.