ഉദുമ: കൃഷിയെ വര്‍ണാഭമാക്കാന്‍ ചെണ്ടുമല്ലി കൃഷി പരീക്ഷിക്കുകയാണ് ഉദുമയിലെ അഞ്ചംഗ വനിതാകൂട്ടായ്മ. ഉദുമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍പെട്ട കൂട്ടുകാരികളാണ് ചെണ്ടുമല്ലി കൃഷിയില്‍ വിജയംകൊയ്തത്. പൂക്കളോടുള്ള ഇഷ്ടവും സ്വന്തംനിലയില്‍ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയുമാണ് ഇവരെ ചെണ്ടുമല്ലി കൃഷി ചെയ്യാന്‍ പ്രചോദിപ്പിച്ചത്. ഉദുമ കൊപ്പല്‍ തറവാട്ട് വളപ്പിലെ അഞ്ച് സെൻറ് സ്ഥലത്താണ് കൂട്ടുകാരികളുടെ കൂട്ടുകൃഷി. പരീക്ഷണം വിജയമായതോടെ കൃഷി വിപുലപ്പെടുത്താനാണ് ഇവരുടെ തീരുമാനം. സി.പി.സി.ആർ.െഎയില്‍നിന്നാണ് ചെണ്ടുമല്ലി തൈ ശേഖരിച്ചത്. ജൈവവളം ഉപയോഗിച്ചാണ് കൃഷി നടത്തിയത്. ഓണം വിപണി പ്രതീക്ഷിച്ച് കൃഷി ആരംഭിച്ചെങ്കിലും ശക്തമായ മഴ ആദ്യ വിളവെടുപ്പില്‍ മങ്ങലേല്‍പിച്ചു. നവരാത്രി വരുന്നതോടെ കൃഷി വിപുലീകരിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണിവര്‍. കുടുംബശ്രീയിലൂടെ സംഘകൃഷിയായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. വിജയലക്ഷ്മി, ഉഷ സതീശന്‍, സീമ, അശ്വതി, ശര്‍മിള എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. കൃഷിയിലെ ആദ്യ വിളവെടുപ്പ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. അപ്പു, പ്രീന മധു, കെ.ജി. മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.