അഴിത്തല ടൂറിസം മേഖലയാണ് പ​േക്ഷ, നടന്നുപോകേണ്ടത് കാട്ടിനുള്ളിലൂടെ

നീലേശ്വരം: നഗരസഭയിലെ പ്രധാനപ്പെട്ട ടൂറിസം മേഖലയെന്ന് അവകാശപ്പെടുന്ന അഴിത്തലയിൽ വിനോദസഞ്ചാരികൾക്ക് നടന്നുപോകാൻ വഴിയില്ല. ഓണം, ക്രിസ്മസ് പോലുള്ള വിശേഷദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും അഴിത്തല പുലിമുട്ട് പ്രദേശത്ത് സ്വദേശികളും വിദേശികളും അടക്കം ധാരാളം പേർ ഇവിടെ വരുന്നുണ്ടെങ്കിലും വാഹനത്തിൽ ഇറങ്ങി കടലോരത്ത് എത്താൻ വഴിയില്ല. ചെറിയ ഒരു ഇടവഴിയുണ്ടെങ്കിലും ഇത് കാടുമൂടി നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. കാടുമൂടിക്കിടക്കുന്ന വഴി വൃത്തിയാക്കാൻ നഗരസഭ അധികൃതർ മിനക്കെടാറുമില്ല. അഴിത്തല പ്രദേശം നഗരസഭ അധികൃതർ ടൂറിസം മേഖലക്ക് പ്രത്യേകം പ്രാധാന്യം നൽകാറുണ്ടെങ്കിലും വഴി വൃത്തിയാക്കാനോ കടലോരത്ത് വരുന്നവർക്ക് ഇരിക്കാനോ ഇവിടെ സൗകര്യമില്ല. സന്ധ്യ കഴിഞ്ഞാൽ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടെ. തൊട്ടടുത്ത തീരദേശ പൊലീസ് സ്റ്റേഷനും ചുറ്റുപാടും കാടുമൂടിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.