വർഷങ്ങളായി പാതിവഴിയിൽ നിർമാണം നിലച്ച കാൾടെക്സ് ജങ്ഷനിലെ കെട്ടിടം പൊളിക്കാൻ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ചെറിയ ക്രെയിൻ മുകളിലേക്ക് കയറ്റുന്നു
കണ്ണൂർ: അശാസ്ത്രീയ നിർമാണത്തെ തുടർന്ന് നഗരമധ്യത്തിൽ നോക്കുകുത്തിയായ കൂറ്റൻ കെട്ടിടം പൊളിക്കാൻ തുടങ്ങി. കണ്ണൂർ കാൽടെക്സ് ജങ്ഷനിലെ റോഡിന് സമീപത്തെ 11 നിലം കെട്ടിടമാണ് കോടതി നിർദേശ പ്രകാരം പൊളിച്ചു മാറ്റുന്നത്. വലിയ ക്രെയിനിന്റെയടക്കം സഹായത്തോടെയാണ് പൊളിക്കൽ തുടങ്ങിയത്.
അശാസ്ത്രീയ നിർമാണത്തെ തുടർന്ന് കോർപറേഷനിൽനിന്ന് പെർമിറ്റ് ലഭിച്ചിരുന്നില്ല. പാർക്കിങ്ങും സുരക്ഷമാനദണ്ഡങ്ങളുമടക്കം ആവശ്യമായ ഒരു നിയമങ്ങളും പാലിക്കാതെ നിർമിച്ച കെട്ടിടമായതിനാലാണ് പ്രവൃത്തനാനുമതി നൽകാതിരുന്നത്. തുടർന്ന് കോടതിയെ സമീച്ചെങ്കിലും അനുകൂല നടപടിയില്ലാത്തതിനാലാണ് ഒടുവിൽ പൊളിക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.