ചെറുവത്തൂർ: ഇന്ധനവിലവർധനക്കെതിരെ ഗ്യാസ് കുറ്റി തലയിലേന്തി ഒറ്റയാൾ പ്രതിഷേധം. അശോകൻ പെരിങ്ങാരയാണ് ഇന്ധനത്തിെൻറ ബന്ധനം മാറ്റുക എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധയാത്ര നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചീമേനിയിൽനിന്ന് ആരംഭിച്ച യാത്ര 25 കി.മീ. പിന്നിട്ട് വൈകീട്ട് അഞ്ചിന് നീലേശ്വരത്ത് സമാപിച്ചു. തലയിൽ ഗ്യാസ് കുറ്റിയും ഇരുവശങ്ങളിൽ പെട്രോളും ഡീസലും നിറച്ചായിരുന്നു യാത്ര. കാക്കടവിൽ രാഷ്ട്രീയ ചർച്ചകൾക്ക് ശ്രദ്ധേയമായ അശോകെൻറ കട എന്ന ഹോട്ടൽ നടത്തുന്ന അശോകൻ ഇതിനകം നിരവധി പ്രതിഷേധങ്ങൾ ഒറ്റക്ക് നടത്തിയിട്ടുണ്ട്. നോട്ട് നിരോധനത്തിനെതിരെ 12 മണിക്കൂർ ശവപ്പെട്ടിയിൽ കിടക്കൽ, റബർ വിലയിടിവിനെതിരെ പിറകോട്ട് നടത്തം, പടുവളത്തെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് ശയനപ്രദക്ഷിണം, തലയിൽ അടുപ്പുകൂട്ടി പ്രതിഷേധം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.