വീട് കുത്തിത്തുറന്ന് പണവും ടോര്‍ച്ചും കവര്‍ന്നു

മഞ്ചേശ്വരം: വീടി​െൻറ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് പണവും ടോര്‍ച്ചും കവര്‍ന്നു. ഞായറാഴ്ച ഉച്ചയോടെ പാറക്കട്ടയിലെ മുഹമ്മദ് ബഷീറി​െൻറ വീട്ടിലാണ് മോഷണം നടന്നത്. 20,000 രൂപയും ടോര്‍ച്ചും മോഷണം പോയിട്ടുണ്ട്. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാതാവിെന കാണാൻ വീട് പൂട്ടി പോയതായിരുന്നു. ഞായറാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീടി​െൻറ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്തനിലയില്‍ കാണുന്നത്. അലമാരയില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.