Posted On
date_range Updated On
date_range കൊട്ടിയൂർ മേഖലയിൽ 17പേർക്ക് ഡെങ്കിപ്പനി
കേളകം(കണ്ണൂർ): മലയോരമേഖലകളായ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ 17 പേർക്ക് ഡെങ്കിപ്പനി. കേളകത്ത് 11 പേർക്കും കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്.
കേളകത്തെ വാർക്കപ്പാലം, മീശക്കവല ഭാഗങ്ങളുൾപ്പെടുന്ന നാല്, അഞ്ച്, ഒമ്പത് വാർഡുകളിലാണ് നിലവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.കൊട്ടിയൂർ പഞ്ചായത്തിൽ മാടത്തിൻകാവ് മേഖലയിൽ അഞ്ചുപേർക്കും നീണ്ടുനോക്കിയിൽ ഒരാൾക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്.
മാടത്തിൻകാവ് കേളകം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. പഞ്ചായത്തുകളിലെ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.