ഗൗരവ് ഗില്‍-മൂസ ഷെരീഫ് സഖ്യത്തിന് രണ്ടാം കിരീടം

കാസര്‍കോട്: മാരുതി സുസുക്കി ദക്ഷിണ്‍ ഡെയര്‍ റാലിയില്‍ ടീം മഹീന്ദ്രയുടെ മലയാളി താരം മൂസ ഷെരീഫും ഗൗരവ് ഗിലും അ ടങ്ങിയ സഖ്യത്തിന് കിരീടം. ആറു വര്‍ഷത്തിന് ശേഷമാണ് ഗില്‍-മൂസ ഷെരീഫ് സഖ്യം ദക്ഷിണ്‍ ഡെയര്‍ റാലിയില്‍ വീണ്ടും കിരീടം നേടുന്നത്. 2012ലും സഖ്യത്തിനായിരുന്നു വിജയം. ഫിലിപ്പോസ് മത്തായി-പി.വി.എസ്. മൂര്‍ത്തി സഖ്യത്തിനാണ് രണ്ടാം സ്ഥാനം. സാമ്രാട്ട് യാദവ്-കരണ്‍ ഓക്ത ടീം മൂന്നാം സ്ഥാനത്തെത്തി. ബൈക്ക് വിഭാഗത്തില്‍ വിശ്വാസ് എസ്.ഡി ഓവറോള്‍ കിരീടം നേടി. ആറുതവണ ഏഷ്യ-പസഫിക് റാലി ചാമ്പ്യനായ ഗില്‍ ത​െൻറ വിശ്വസ്തനായ നാവിഗേറ്റര്‍ മൂസ ഷെരീഫുമായി ചേര്‍ന്ന് 15 വ്യത്യസ്ത സ്റ്റേജുകള്‍ അടങ്ങിയ അഞ്ചു പാദങ്ങളും വിജയിച്ചാണ് ദക്ഷിണ്‍ ഡെയര്‍ റാലി കിരീടത്തില്‍ മുത്തമിട്ടത്. ആറു മണിക്കൂര്‍ 57.44 മിനിറ്റ് സമയത്തിലായിരുന്നു ഏറെ സാഹസികതകള്‍ നിറഞ്ഞ 2000 കി.മീ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ ടീമി​െൻറ ഫിനിഷിങ്. സെപ്റ്റംബര്‍ രണ്ടിന് ബംഗളൂരുവില്‍നിന്നാണ് മത്സരം തുടങ്ങിയത്. എട്ടിന് ഗോവയിലായിരുന്നു ഫിനിഷിങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.