കുമ്പളയിലും ഹർത്താൽ പൂർണം

കുമ്പള: ഹർത്താൽ കുമ്പളയിലും പൂർണം. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും ഓട്ടോ, ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സ്വകാര്യവാഹനങ്ങൾ വളരെ കുറവായിരുന്നു. കടകളും ഹോട്ടലുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കുമ്പള ഗവ. ഹയർസെക്കൻഡറി, യു.പി സ്കൂളുകളിൽ വിദ്യാർഥികൾ എത്താത്തതിനാൽ ക്ലാസുകൾ നടന്നില്ല. മൊഗ്രാൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ തുറന്നുപ്രവർത്തിച്ചെങ്കിലും ഹാജർനില വളരെ കുറവായിരുന്നു. മറ്റു സ്കൂളുകളിലും പകുതിയിലധികം കുട്ടികളുടെയും അധ്യാപകരുടെയും കുറവുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.