റോഡിലെ കുഴികളടച്ചു

കാസർകോട്: അപകടസാധ്യയുണ്ടാക്കിയിരുന്ന ചെമ്മനാട് പാലത്തിലെ കുഴികൾ തമ്പ് മേൽപറമ്പി​െൻറ നേതൃത്വത്തിൽ അടച്ചു. നാളുകളേറെയായി വാഹനയാത്രക്കാർക്ക് പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വഴിയായിരുന്നു. കുഴികളടക്കാൻ കെ.എസ്.ടി.പി അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് ഹർത്താൽദിനത്തിൽ തമ്പ് മേൽപറമ്പി​െൻറ പ്രവർത്തകർ നിരത്തിലിറങ്ങിയത്. തമ്പ് വൈസ് പ്രസിഡൻറ് എ.ആർ. അശ്റഫ്, മൊയ്തു തോട്ടിൽ, കെ.പി. സിദ്ദീഖ്, സി.ബി. അമീർ, സെയ്ഫു കട്ടക്കാൽ, തുരുത്തി അബൂബക്കർ ജിംഖാന മുതലായവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.