മിന്നൽ ബസി​െൻറ അനാസ്ഥ; ഡ്രൈവർക്കും കണ്ടക്​ടർക്കും സസ്​പെൻഷൻ

മിന്നൽ ബസിൻെറ അനാസ്ഥ; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ മിന്നൽ ബസിൻെറ അനാസ്ഥ; ഡ്രൈവർക്കും കണ്ടക്ടർക്കും സസ ്പെൻഷൻ നടപടി ഒഴിവാക്കാൻ ഉന്നതതലത്തിൽ സമർദം ഉണ്ടായെങ്കിലും ഫലമുണ്ടായില്ല കൽപറ്റ: സീറ്റ് റിസർവേഷൻ ഉണ്ടായിട്ടും ബസ്സ്റ്റോപ്പിൻെറ തൊട്ടടുത്തെത്തിയ വിദ്യാർഥിയെ കയറ്റാതെ മിന്നിയ കെ.എസ്.ആർ.ടി.സി മിന്നൽ ബസിൻെറ ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. ഡ്രൈവർ ബാബു, കണ്ടക്ടർ ഷെജീർ എന്നിവരെയാണ് വെള്ളിയാഴ്ച വൈകീട്ട് സസ്പെൻഡ് ചെയ്തത്. നടപടി ഒഴിവാക്കാൻ കോർപറേഷൻെറ ഉന്നതതലത്തിൽ നീക്കമുണ്ടായെങ്കിലും ഫലമുണ്ടായില്ല. വയനാട് തോണിച്ചാൽ സ്വദേശിയും വെള്ളമുണ്ട എ.യു.പി സ്കൂൾ അധ്യാപികയുമായ വി.എം. റോഷ്നി കെ.എസ്.ആർ.ടി.സി വിജിലൻസിൽ നൽകിയ പരാതിയെതുടർന്നാണ് നടപടി. ജനുവരി നാലിന് മകൻ സൗരവിനെ കൽപറ്റയിൽനിന്ന് കയറ്റാതെ ബസ് വിട്ടതാണ് പരാതിക്കിടയാക്കിയത്. ബസിനു തൊട്ടുപിറകിൽ കാറിലുണ്ടെന്ന് പറഞ്ഞിട്ടും ബസ് നിർത്താതെ 28 കി.മീറ്ററോളം പോയി. ചുരം റോഡിൽ രാത്രി കാറിൽ റോഷ്നിയും മകനും പിന്തുടർന്ന് അടിവാരത്തുനിന്നാണ് ബസിൽ കയറിയത്. കൽപറ്റയിൽനിന്ന് ബസ് വിട്ടതിനാൽ ഇനി താമരശ്ശേരിയിൽ വന്ന് കയറണമെന്നായിരുന്നു കണ്ടക്റിൽനിന്ന് ലഭിച്ച മറുപടിയെന്ന് റോഷ്നി പരാതിയിൽ പറഞ്ഞു. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.