ശ്രീകണ്ഠപുരം: ചിക്കന്‍ കട ആക്രമിച്ച് ഉടമയെ അടിച്ചുപരിക്കേല്‍പിച്ചു. നെല്ലിക്കുറ്റി ടൗണിലെ പള്ളിക്കെട്ടിടത് തില്‍ പ്രവര്‍ത്തിക്കുന്ന രുചി ചിക്കന്‍ സ്റ്റാളിന് നേരെയാണ് ആക്രമണമുണ്ടായത്. കടയുടമ പാലോലില്‍ റോയി കുര്യനെ (47) പരിക്കുകളോടെ കുടിയാന്മല പി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. കടയിലുണ്ടായിരുന്ന ഇലക്ട്രിക് ത്രാസ്, ഫ്രീസർ, ഷട്ടർ എന്നിവ നശിപ്പിക്കുകയും മേശവലിപ്പിലുണ്ടായിരുന്ന 15,000രൂപ കവർന്നുവെന്നുമാണ് പരാതി. സംഭവത്തില്‍ നെല്ലിക്കുറ്റിയിലെ പേഴുകാട്ടില്‍ സജി, കൊട്ടാരം സാജന്‍ എന്നിവര്‍ക്കെതിരെ കുടിയാന്മല പൊലീസ് കേസെടുത്തു. മാതാവിനെ കല്ലുകൊണ്ടിടിച്ച യുവാവിനെതിരെ കേസ് ശ്രീകണ്ഠപുരം: കല്ലുപയോഗിച്ച് മാതാവിനെ ക്രൂരമായി ആക്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പയ്യാവൂര്‍ വഞ്ചിയം കോളനിയിലെ പുതുശ്ശേരി രാധയെ (50) ആക്രമിച്ചതിനാണ് മകന്‍ അഖിലിനെതിരെ (23) പയ്യാവൂര്‍ പൊലീസ് കേസെടുത്തത്. നിസ്സാര തര്‍ക്കത്തിൻെറ പേരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് രാധയെ അഖില്‍ ആക്രമിച്ചത്. ചോരയില്‍ കുളിച്ച് ബോധരഹിതയായി കിടന്ന രാധയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.