പാനൂർ: രാജ്യം വിഭജിക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ താക്കീതായി പാനൂരിൽ ദൃശ്യവിസ്മയ യാത്ര. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ബാലജനവേദിയാണ് ദൃശ്യവിസ്മയ കാഴ്ചകളൊരുക്കിയത്. പൂക്കോം എം.എൽ.പി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച യാത്ര പാനൂർ ടൗൺ വഴി ഗുരുസന്നിധി മൈതാനത്ത് സമാപിച്ചു. രാജ്യത്തെ മതത്തിൻെറ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്ന മതരാഷ്ട്രവാദികളെ തുറന്നുകാട്ടി നിശ്ചല ദൃശ്യങ്ങളും വാദ്യങ്ങളും ബാൻഡ് മേളങ്ങളും ആട്ടവും പാട്ടുമായി കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങൾ വിസ്മയ യാത്രയിൽ അണിനിരന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരും യാത്രയിൽ പങ്കെടുത്തു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഫ്ലാഗ് ഓഫ് ചെയ്തു. കെ. മുരളീധരൻ എം.പി, വി. സുരേന്ദ്രൻ, സി.വി.എ. ജലീൽ, കെ.പി. സാജു, കെ.പി. ഹാഷിം, സി.എം. പവിത്രൻ തുടങ്ങിയ നേതാക്കൾ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.