കൂടാളി: കഴിഞ്ഞദിവസം നിര്യാതനായ സി.പി.ഐ നേതാവ് മൂത്തേട്ടി രാമന് നാനാതുറകളിൽപെട്ടവർ അന്തിമോപചാരമർപ്പിച്ചു. സി.പി.ഐ നേതാക്കളായ സി.എൻ. ചന്ദ്രൻ, ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ, സി.പി. സന്തോഷ് കുമാർ, സി.പി. ഷൈജൻ, മഹേഷ് കക്കത്ത്, സി.പി.എം നേതാക്കളായ ഇ. സജീവൻ, എൻ. രാജൻ, ബി.ജെ.പി നേതാവ് എ. ദാമോദരൻ, കെ.എം. വിജയൻ മാസ്റ്റർ, കൂടാളി പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫൽ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മോഹനൻ, കട്ടേരി രമേശൻ തുടങ്ങിയവരും പയ്യാമ്പലത്ത് ചേർന്ന അനുശോചനയോഗത്തിൽ എം. ഗംഗാധരൻ, മാമ്പ്രത്ത് രാജൻ, ഇ. സജീവൻ, സി.പി. പ്രേമരാജൻ, പി. ബാലകൃഷ്ണൻ, കെ. കരുണാകരൻ മാസ്റ്റർ, കെ. ദാമോദരൻ, കെ.വി. രതീശൻ എന്നിവരും സംസാരിച്ചു. ഊർജസംരക്ഷണ സെമിനാർ കൊളോളം: കൂടാളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആഭിമുഖ്യത്തിൽ ദേശീയ സരസ് മേളയുടെ പ്രചാരണാർഥം ഊർജ സംരക്ഷണ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.പി. നൗഫൽ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ കെ.വി. സജിമ സ്വാഗതവും എം. ഷൈമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.