പേരാവൂർ: 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി പേരാവൂരിൽ നടന്ന മനുഷ്യച്ചങ്ങലയിൽ വിമുക്തി ദീപമേന്തി നൂറുകണക്കിനാളുകൾ അണിചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ബാബു മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയി ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല ഉദ്ഘാടനം നിർവഹിച്ചു. ഡോ. വി. രാമചന്ദ്രൻ തിരിനാളം തെളിയിച്ച് പഞ്ചായത്ത് പ്രസിഡൻറിന് കൈമാറി വിമുക്തിദീപം തെളിയിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. ഗീത, പഞ്ചായത്തംഗങ്ങളായ സുരേഷ് ചാലാറത്ത്, സിറാജ് പൂക്കോത്ത്, പേരാവൂർ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ എം. സജിത്ത്, എക്സൈസ് പ്രിവൻറിവ് ഓഫിസർ എം.ബി. സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർ കെ. ശ്രീജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡൻറ് പി. അബ്ദുല്ല, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് ഷബി നന്ത്യത്ത്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു മഹേഷ്, പേരാവൂർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് പി.എൻ. രാംദാസ് എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫിസർ പി.എസ്. ശിവദാസൻ സ്വാഗതവും പ്രിവൻറിവ് ഓഫിസർ എം.പി. സജീവൻ നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രവർത്തകർ, യുവജന സംഘടനകൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ട്രേഡ് യൂനിയനുകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, റസിഡൻസ് അസോസിയേഷനുകൾ, വായനശാല പ്രതിനിധികൾ, വിമുക്തി കമ്മിറ്റി അംഗങ്ങൾ, ലീസ്, എക്സൈസ് സേനാ വിഭാഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിൻെറ വിവിധ തുറകളിലുള്ളവർ വിമുക്തി ദീപമേന്തി ലഹരിക്കെതിരായ മനുഷ്യച്ചങ്ങലയിൽ കൈകോർത്തു. ഗ്രേഡ് പ്രിവൻറവ് ഓഫിസർ ഇ.സി. ദിനേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, വി.എൻ. സതീഷ്, ഷൈബി കുര്യൻ, കെ.എ. മജീദ്, എൻ.സി. വിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.കെ. അമൃത, എക്സൈസ് ഡ്രൈവർ കെ.ടി. ജോർജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.