കെ.എ.എസ് പരീക്ഷക്ക്​ ചോദ്യപേപ്പറുകൾ മാതൃഭാഷകളിൽ നൽകണം -^മലയാള ഐക്യവേദി

കെ.എ.എസ് പരീക്ഷക്ക് ചോദ്യപേപ്പറുകൾ മാതൃഭാഷകളിൽ നൽകണം --മലയാള ഐക്യവേദി പയ്യന്നൂർ: കെ.എ.എസ് പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ മലയാളത്തിലും ഭാഷാന്യൂനപക്ഷങ്ങൾക്ക് അതത് ഭാഷകളിലും നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള പി.എസ്.സിയോടും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കേരളസർക്കാറിനോടും മലയാള ഐക്യവേദി കണ്ണൂർ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഏതെങ്കിലും ബിരുദം യോഗ്യതയായ പരീക്ഷക്കുള്ള ചോദ്യപേപ്പർ, ഇംഗ്ലീഷിനൊപ്പം മലയാളത്തിലും ഭാഷാന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷയിലും നൽകില്ല എന്ന നിലപാട് ഭാഷാവിവേചനമാണ്. ആധാർ കാർഡുകളിലടക്കം മുമ്പ് മലയാളത്തിൽ നൽകിയിരുന്ന വിവരങ്ങൾ ഇപ്പോൾ ഹിന്ദിയിലായി മാറിക്കൊണ്ടിരിക്കുന്നതിനെതിരെയും സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. ഏകഭാഷാനയം ഹിന്ദിയെ കേന്ദ്രമാക്കി സാംസ്കാരിക ദേശീയതയെ നിർമിക്കുന്നതിൻെറ ഭാഗമാണെന്നും മതത്തിൻെറയും ഭാഷയുടെയും അടിസ്ഥാനത്തിൽ പൗരത്വത്തെയും ദേശീയതയെയും നിർണയിക്കുന്നത് ജനാധിപത്യത്തെയും മതേതരത്വത്തെയും ബഹുസ്വരതയെയും തകർക്കുന്നതാണെന്നും പ്രമേയം പറഞ്ഞു. മാതൃഭാഷാസമൂഹങ്ങളുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളോട് ഐക്യപ്പെടാൻ സമ്മേളനം ആഹ്വാനം ചെയ്തു. ജില്ല സമ്മേളനം മലയാള ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്തു. പി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എ.വി. പവിത്രൻ (പ്രസി), എം. കലേഷ് (സെക്ര). ഡിസംബർ 27, 28, 29 തീയതികളിൽ കൊല്ലം ചാത്തന്നൂരിൽ മലയാള ഐക്യവേദിയുടെ സംസ്ഥാന സമ്മേളനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.