ചൊക്ലി: ശ്രീനാരായണ വായനശാല, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ നാടക പ്രവർത്തകനായിരുന്ന പ്രേമൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം നടന്നു. എം. ഹരീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. പ്രദീപ് ചൊക്ലി, പി.കെ. മോഹനൻ, സി.കെ. രമ്യ, രാജേന്ദ്രൻ തായാട്ട്, വിനോദ് നരോത്ത്, ടി.ടി. വേണു, ഡോ. വേണു, യദു പുന്നോൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് സുധി പാനൂർ, ജയപ്രകാശ് കൂളൂരിൻെറ വെളിച്ചെണ്ണ എന്ന നാടകത്തിൻെറ ഏകപാത്ര അവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.