വയറിങ്​ തൊഴിലാളികൾക്ക്​ ഇൻഷുറൻസ്​ സുരക്ഷ ഉറപ്പാക്കണം

കണ്ണൂർ: ലൈസൻസുള്ള മുഴുവൻ വയറിങ് തൊഴിലാളികൾക്കും സർക്കാർതലത്തിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രതിവർഷം ടെസ്റ്റ് റിപ്പോർട്ട് നിജപ്പെടുത്തൽ എന്നത് നിലവിൽ സി ക്ലാസിന് മാത്രം ഉത്തരവിട്ടത് പുനഃപരിശോധിച്ച് എ, ബി വിഭാഗങ്ങൾക്ക് കൂടി അനുവദിക്കുക, കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട എല്ലാ വൈദ്യുതി പ്രതിഷ്ഠാപനങ്ങൾക്കും ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കുക, അഞ്ചുവർഷം പൂർത്തിയായ വയർമെന്മാർക്ക് മറ്റു ഉപാധികളില്ലാതെ സാേങ്കതിക പരിജ്ഞാന പരീക്ഷയുടെ അടിസ്ഥാനത്തിൽ സി ക്ലാസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. കെ.ഇ.ഡബ്ല്യു.എസ്.എ ജില്ല പ്രസിഡൻറ് വി.വി. പ്രസന്നൻ അധ്യക്ഷതവഹിച്ചു. ടി.എസ്. അജിത് കുമാർ വിദ്യാഭ്യാസ അവാർഡ് ദാനവും വിനോദ് കാണി ചികിത്സ ധനസഹായ വിതരണവും നിർവഹിച്ചു. ബി. സുരേഷ് കുമാർ, വി.എം. രമേശൻ, പി.എസ്. സുജിത്ത്, എൻ.കെ. ശശിധരൻ, രഘുനാഥ്, പി.പി. സിദ്ദീഖ്, ജി.വി. നിർമൽ, പി. രഞ്ജിത്ത്, പി.പി. ഷിബു, കെ. മഹേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.