തലശ്ശേരി: ശ്രീനാരായണഗുരു സമാധി തലശ്ശേരി ശ്രീജഗന്നാഥ ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ അഖണ്ഡ ഭജനം, ഗുരുദേവ പ്രതിമയിൽ അഭിഷേകം, അർച്ചന, വിശേഷാൽ ഗുരുപൂജ, ഉച്ചക്ക് സമൂഹസദ്യ എന്നിവയുണ്ടായി. വൈകീട്ട് മൂന്നരക്ക് മേൽശാന്തി സബീഷ്, ശാന്തിക്കാരായ വിനു, ശശി, സെൽവൻ എന്നിവരുടെ കാർമികത്വത്തിൽ സമൂഹപ്രാർഥന നടന്നു. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡൻറ് അഡ്വ. കെ. സത്യൻ, ഡയറക്ടർമാരായ കണ്ട്യൻ ഗോപി, കല്ലൻ ശിവനാഥ്, സി. ഗോപാലൻ, പി. രാഘവൻ, എം.വി. രാജീവൻ, കെ.കെ. പ്രേമൻ, വി.കെ. കുമാരൻ, എൻ.കെ. വിജയരാഘവൻ, അഡ്വ. അജിത്കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.