അരവിന്ദാക്ഷനെ ആദരിച്ചു

തലശ്ശേരി: ടെമ്പിൾ ഗേറ്റ് പരിസരത്തെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തി സ്റ്റേഷൻ മാസ്റ്ററെ അറിയിച്ച് ദുരന്തം ഒഴിവാക്കിയ ഓടക്കായിക്കുന്ന് കാർത്തികയിൽ കെ. അരവിന്ദാക്ഷനെ ജഗന്നാഥ ടെമ്പിൾ ഗേറ്റ് റെയിൽവേ സ്റ്റേഷൻ യൂസേഴ്സ് അസോസിയേഷൻ ആദരിച്ചു. റെയിൽേവ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ അരവിന്ദാക്ഷനെ എ.വി. ഹരിദാസ് പൊന്നാടയണിയിച്ച് ആദരിച്ചു. പി.എം. നാരായണൻകുട്ടി മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ടെമ്പിൾ ഗേറ്റ് സ്റ്റേഷൻ മാസ്റ്റർ ഷിബിൻ വിശിഷ്ടാതിഥിയായി. അന്തരിച്ച ടെമ്പിൾ വാർഡ് കൗൺസിലർ ഇ.കെ. ഗോപിനാഥിനെ ചടങ്ങിൽ അനുസ്മരിച്ചു. ജോസഫ്, ലക്ഷ്മണൻ മീത്തലെ കളത്തിൽ, എ.എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. മമ്പള്ളി രജീഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.