മയ്യഴി റോട്ടറിയുടെ സ്വീകരണം

മാഹി: പുതുച്ചേരി സർക്കാറിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ച മാഹി ഗവ. എൽ.പി സ്കൂൾ അധ്യാപകൻ എ.കെ.എൽ. ദിനേശിന് മ യ്യഴി റോട്ടറി സീകരണവും അനുമോദനവും നൽകി. റോട്ടറി പ്രസിഡൻറ് ടി.പി. ചന്ദ്രൻ ഷാളണിയിച്ചു. സെക്രട്ടറി ടി.കെ. യൂസുഫ്, റോട്ടറി നാഷൻ ബിൽഡർ സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. മാഹി സി.ഇ.ഒ പി. ഉത്തമരാജൻ, അഡ്വ. മുഹമ്മദ് ശബീർ, എ.വി. രാധാകൃഷ്ണൻ, അഹമദ് മനോളി എന്നിവർ സംസാരിച്ചു. തുടർന്ന് നടത്തിയ റോട്ടറി കൈകഴുകൽ പരിശീലന പരിപാടിയിൽ മാഹി ഗവ. ജനറൽ ആശുപത്രി എൻ.ആർ.എച്ച്.എം മേധാവി വി.വി. സിന്ധു ക്ലാസും പ്രായോഗിക പരിശീലനവും നൽകി. ഹാൻഡ് വാഷ് സാമഗ്രികൾ സ്കൂളിന് സംഭാവന നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.