പയ്യന്നൂർ: മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയുയർത്തി അപകടങ്ങൾ തുടർക്കഥയായിട്ടും പാലക്കോട് വലിയ കടപ്പുറം അ ഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽതിട്ട നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാത്ത, വിള്ളൽ വീണ അപകട നിലയിലായ കൂറ്റൻ പാറ നീക്കം ചെയ്യാനോ അപകട ഭീഷണിമൂലം മാറ്റി താമസിപ്പിച്ച കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാനോ തയാറാകാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഈ മാസം 30ന് പാലക്കോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമന്തളി വില്ലേജ് ഓഫിസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കാനും രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ പാലക്കോട് മേഖലയിൽ ഹർത്താൽ നടത്താനും തീരുമാനിച്ചു. 29ന് വൈകീട്ട് പാലക്കോട് ജങ്ഷനിൽ സായാഹ്‌ന ധർണ നടത്തും. യോഗത്തിൽ ശാഖ പ്രസിഡൻറ് കെ.സി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ടി.പി. സുബൈർ, കെ.സി. ഖാദർ, ഇസ്‌മയിൽ പാലക്കോട്, കെ.സി. മുസ്തഫ, എ. അഹ്മദ്, വി. യൂസഫ്, ടി.പി. നൗഷാദ്, എം. അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.