പാനൂർ: കൂത്തുപറമ്പ് മണ്ഡലം പ്രവാസി ലീഗിൻെറ നേതൃത്വത്തിൽ കുഞ്ഞാമു ഹാജി അനുസ്മരണവും മണ്ഡലം കൺവെൻഷനും നടന്നു. പ ാനൂർ ലീഗ് ഹൗസിൽ പ്രവാസി ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് കെ.സി. കുഞ്ഞബ്ദുല്ല ഹാജി ഉദ്ഘാടനംചെയ്തു. കുഞ്ഞമ്മദ് ഏറാമല അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി അനുസ്മരണ പ്രഭാഷണം നടത്തി. പൊട്ടങ്കണ്ടി അബ്ദുല്ല, പി.കെ. ഷാഹുൽ ഹമീദ്, മുഹമ്മദ് പൂന്തോട്ടം, ബെൻസ് മഹമൂദ്, മത്തത്ത് അബ്ബാസ് ഹാജി, വി.പി. അബ്ദുല്ല, മുസ്തഫ എന്നിവർ സംസാരിച്ചു. എം. രുക്ത ബെസ്റ്റ് കാഡറ്റായി തെരഞ്ഞെടുക്കപ്പെട്ടു പാനൂർ: കല്ലിക്കണ്ടി എൻ.എ.എം കോളജിലെ എൻ.സി.സി കാഡറ്റ് എം. രുക്തയെ കൂത്തുപറമ്പ് നിർമലഗിരി കോളജിൽ നടന്ന ദശദിന എൻ.സി.സി ക്യാമ്പിൽ ബെസ്റ്റ് കാഡറ്റായി തെരെഞ്ഞടുത്തു. സീനിയർ വിങ് വിഭാഗത്തിൽ ഫയറിങ്, ഡ്രിൽ, ആയുധ പരിശീലനം, കായികക്ഷമത, മാപ് റീഡിങ്, കലാപരിപാടികൾ തുടങ്ങിയ ഇനങ്ങളിൽ മികവ് തെളിയിച്ചാണ് രുക്ത 600 കാഡറ്റുകളിൽ ഒന്നാമതെത്തിയത്. കോളജിലെ മൂന്നാം വർഷ ഗണിതവിദ്യാർഥിനിയാണ്. അധ്യാപക ഒഴിവ് പാനൂർ: രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ, ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അഭിമുഖത്തിനായി 26ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫിസിലെത്തേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.