ഭാഷയുടെ പേരില്‍ അനാവശ്യ വിവാദം: കേന്ദ്ര ഭരണകൂടം പിന്മാറണം -കത്തോലിക്ക കോണ്‍ഗ്രസ്

തലശ്ശേരി: ആര്‍ഷഭാരത സംസ്‌കാരംകൊണ്ട് സമ്പന്നമായ നമ്മുടെ രാജ്യത്തില്‍ ഭാഷാവൈവിധ്യത്തി‍ൻെറ പേരില്‍ വിഷവിത്തു കള്‍ വിതക്കാനുള്ള ഭരണകൂടങ്ങളുടെ നിഗൂഢശ്രമങ്ങളെ കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സമിതി അപലപിച്ചു. 'നാനാത്വത്തില്‍ ഏകത്വം' എന്ന മഹത്തായ ആശയം ലോകത്തി‍ൻെറ മുന്നില്‍ അവതരിപ്പിച്ച് വിവിധ ജാതി- മത-വര്‍ഗ-വര്‍ണ-ഭാഷ വ്യത്യാസമില്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന ഭാരതജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ഭാഷയുടെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് കേന്ദ്ര ഭരണകൂടം പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഡയറക്ടര്‍ ഫാ. ജിയോ കടവി ഉദ്ഘാടനംചെയ്തു. അതിരൂപത പ്രസിഡൻറ് ദേവസ്യ കൊങ്ങോല അധ്യക്ഷതവഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. മാത്യു ആശാരിപറമ്പിൽ, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജോണി തോമസ് വടക്കേക്കര, ചാക്കോച്ചന്‍ കാരാമയിൽ, ബെന്നി പുതിയാംപുറം, കുഞ്ഞമ്മ തോമസ് തോണിക്കുഴി, ഡേവീസ് ആലങ്ങാടൻ, വര്‍ഗീസ് പള്ളിച്ചിറ, ഫിലിപ്പ് മാത്യു വെളിയത്ത്, ജോര്‍ജ് വടകര, ബിനോയ് തോമസ് ഓമത്തടം, ജോസഫ് പുഷ്പകുന്നേൽ, പൈലി പേമല, ജോര്‍ജ് ജോസഫ് വലിയ മുറത്താങ്കൽ, മൈക്കിള്‍ ചാണ്ടികൊല്ലി, ജോര്‍ജ് വിലന്താനം എന്നിവര്‍ സംസാരിച്ചു. കാര്‍ഷികമേഖലയില്‍ അനുഭവപ്പെടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭ പരിപാടികള്‍ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.