മഖ്ദൂം കൃതികളെക്കുറിച്ച് പ്രഭാഷണം

തലശ്ശേരി: തലശ്ശേരി മുസ്ലിം അസോസിയേഷ‍ൻെറ നേതൃത്വത്തിൽ സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് നാലരക്ക് നാരങ്ങാപ്പുറം കുട്ട്യമ്മു സാഹിബ് ലൈബ്രറിയിൽ നടക്കുന്ന അസോസിയേഷൻ പ്രതിമാസ സദസ്സിൽ പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച പ്രസിദ്ധ പണ്ഡിതൻ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച തുഹ്ഫതുൽ മുജാഹിദീൻ, ഫത്ഹുൽ മുഈൻ എന്നീ ഗ്രന്ഥങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് പ്രഫ. ഇ. ഇസ്മായിൽ പ്രഭാഷണം നടത്തും. സംസ്കൃതം െലക്ചറർ നിയമനം തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ സംസ്കൃതം വിഭാഗത്തിൽ െഗസ്റ്റ് െലക്ചററെ നിയമിക്കുന്നു. അഭിമുഖം 23ന് രാവിലെ 11ന് പ്രിൻസിപ്പലുടെ ചേംബറിൽ. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതും പ്രസ്തുത വിഷയത്തിൽ ബിരുദാനന്തരബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും യു.ജി.സി നെറ്റ് യോഗ്യതയുമുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പെങ്കടുക്കാം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തരബിരുദത്തിൽ 55 ശതമാനം മാർക്ക് നേടിയവരെയും പരിഗണിക്കും. പൊന്ന്യം ചന്ദ്രനെ ആദരിക്കുന്നു തലശ്ശേരി: ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രനെ 29ന് തലശ്ശേരി കോസ്മോപൊളിറ്റൻ ക്ലബിൽ ആദരിക്കും. കലാപ്രവർത്തനത്തിൽ നാല് പതിറ്റാണ്ട് തികക്കുന്നതിൻെറ ഭാഗമായി സുഹൃദ്സംഘമാണ് പൊന്ന്യം ചന്ദ്രന് ആദരം സംഘടിപ്പിക്കുന്നത്. കേരള ലളിതകല അക്കാദമി സെക്രട്ടറി കൂടിയായ പൊന്ന്യം ചന്ദ്രൻ ഇന്ത്യയിലും വിദേശങ്ങളിലുമായി മുപ്പതോളം ഏകാംഗ ചിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. തലശ്ശേരി കേരള സ്കൂൾ ഒാഫ് ആർട്സിൽനിന്നാണ് ചിത്രകലാപഠനം പൂർത്തിയാക്കിയത്്. തുടർന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. ഫ്രഞ്ച് ഭാഷ പഠിച്ച് ഫ്രഞ്ച് ഗവൺമൻെറി‍ൻെറ സ്കോളർഷിപ്പിൽ പാരിസിൽ കലാപഠനം നടത്തി. രണ്ട് നോവലുകൾ ഉൾപ്പെടെ എട്ട് പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. 29ന് വൈകീട്ട് നാലിന് നടക്കുന്ന ആദരം പരിപാടി നോവലിസ്റ്റ് എം. മുകുന്ദൻ ഉദ്ഘാടനംചെയ്യും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷതവഹിക്കും. നഗരസഭ ചെയർമാൻ സി.കെ. രമേശൻ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.വി. ജയരാജൻ, സതീശൻ പാച്ചേനി, സി.കെ. പത്മനാഭൻ, കെ.പി. മോഹനൻ, സി.എൻ. ചന്ദ്രൻ തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.