തലശ്ശേരി: ജില്ലയിൽ ഖനനാനുമതി നിഷേധിച്ചതിനാൽ ലോറി ഉടമകൾ പ്രതിസന്ധിയിൽ. നിർമാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന് ന ചെങ്കല്ല്, കരിങ്കല്ല്, മണൽ, കളിമണൽ എന്നിവയുടെ കയറ്റിറക്കുമതിക്കായി ഒാടിയിരുന്നത് മിനി ലോറികളും ടിപ്പറുകളുമാണ്. ഖനനാനുമതി നിഷേധിച്ചതിനാൽ ഇത്തരം വാഹനങ്ങൾക്ക് ജോലിയില്ലാതായി. ഇൻഷുറൻസ് പുതുക്കാനും ബാങ്ക് വായ്പ അടക്കാനും ഉടമകൾ ബുദ്ധിമുട്ടുകയാണെന്ന് ജില്ല ലോറി ഒാേണഴ്സ് അേസാസിയേഷൻ പ്രസിഡൻറ് കെ. ബാലചന്ദ്രനും ജനറൽ സെക്രട്ടറി കെ. ഭാസ്കരനും കുറ്റപ്പെടുത്തി. പരിസ്ഥിതിയെ തകർക്കുന്ന പ്രകൃതിചൂഷണത്തെ ഒരിക്കലും അംഗീകരിക്കില്ല. എന്നാൽ, വികസന പ്രവർത്തനങ്ങൾക്കും അടിസ്ഥാന പാർപ്പിട സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ പ്രകൃതി വിഭവങ്ങളെ ആശ്രയിക്കാതെ കഴിയില്ല. നിർമാണമേഖലയിലുള്ള സ്തംഭനാവസ്ഥക്കും ലോറി, മിനി ലോറി, ടിപ്പർ എന്നിവ സംരക്ഷിക്കുന്നതിനും ജില്ല ഭരണകൂടം അടിയന്തരമായി ഇടെപടണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. വിവാഹം തലശ്ശേരി: കവിയൂർ തണലിൽ അസ്ലം പള്ളാട്ടിൽ-എം.കെ. നഫീസ ദമ്പതികളുടെ മകൾ നിഹാല അസ്ലമും മഞ്ചേരി പയ്യനാട് എളമ്പ്ര കുരിക്കൾ മൻസിലിൽ കോയ ഹാജി കുരിക്കൾ-റുഖിയ പാറക്കൽ ദമ്പതികളുടെ മകൻ ഫുആദ് കുരിക്കളും വിവാഹിതരായി. തലശ്ശേരി: അഴിയൂർ ചൂടിക്കൊട്ട അൽ-ഷാഹിദയിൽ പരേതനായ അഹമ്മദ് നാലകത്ത്-എം.പി. റൗഷത്ത് ദമ്പതികളുടെ മകൾ റിൽനാസ് റിഷയും മാഹി ഇടയിൽപീടിക ബൈത്തുൽ നജ്ലയിൽ അഷ്റഫ്-നസീമ ദമ്പതികളുടെ മകൻ നബീലും വിവാഹിതരായി. തലശ്ശേരി: സൈദാർപള്ളിക്ക് സമീപം അച്ചാരത്ത് റോഡിലെ ആർ.എം ഹൗസിൽ ചേരിയമ്മൽ ഉസ്മാൻ കുട്ടി-നജ്മ പെരിയാട്ട് ദമ്പതികളുടെ മകൻ മുഹമ്മദ് സഫാദും കവിയൂർ പുറ്റുവക്കാട്ട് ഹൗസിൽ ഇസ്മായിൽ കരിയാടൻകണ്ടി-സഫീറ ഇസ്മായിൽ ദമ്പതികളുടെ മകൾ ഫാത്തിമ ഇസ്മായിലും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.