വായന പുത്തൻസംസ്കാരത്തിലേക്ക് നയിക്കും

മാഹി: വായന അറിവിൻെറ വാതായനം തുറക്കുന്നതിനൊപ്പം പുത്തൻ സംസ്കാരത്തിലേക്ക് മനുഷ്യനെ നയിക്കുമെന്ന് ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു പറഞ്ഞു. തട്ടാൻറവിട കെ. വേലായുധൻ നമ്പ്യാരുടെ സ്മരണക്കായി മക്കൾ, ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്തിലെ ലൈബ്രറിയിലേക്ക് നൽകിയ പുസ്തക സമർപ്പണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു. 20,000 രൂപയുടെ പുസ്തകങ്ങളാണ് മക്കളായ കെ.ഇ. സുലോചന, രജിന മണി, രോഹിണി ബാബുരാജ്, റീത്ത സുരേഷ്, മുരളീധരൻ എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയത്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ പി. ഉത്തമരാജൻ, ചിത്രകാരി കെ.ഇ. സുലോചന, പി.ടി.എ പ്രസിഡൻറ് എം. രാജീവൻ, പ്രധാനാധ്യാപകൻ കെ.പി. ഹരീന്ദ്രൻ, സ്കൂൾ ലീഡർ കെ. ജസീറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.