കണ്ണൂർ: പ്രളയവും ഉരുള്‍പൊട്ടലുംമൂലമുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം വ്യാഴാഴ്ച ജില്ലയിലെ വിവിധ പ് രദേശങ്ങൾ സന്ദര്‍ശിക്കും. രാവിലെ 10ന് ജില്ല കലക്ടറുടെ ചേംബറില്‍ നാശനഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തലിന് ശേഷമാണ് മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. കേന്ദ്ര ആഭ്യന്തര ജോ. സെക്രട്ടറി ശ്രീപ്രകാശിൻെറ നേതൃത്വത്തിലുള്ള കേന്ദ്രസംഘത്തില്‍ കൃഷിമന്ത്രാലയം ഡയറക്ടര്‍ ഡോ. കെ. മനോഹരന്‍, ധനമന്ത്രാലയം ജോ. ഡയറക്ടര്‍ എസ്.സി. മീണ, ഊര്‍ജമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.പി. സുമന്‍ എന്നിവരുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.