സൗജന്യ ആംബുലന്‍സ് സേവനം; കേന്ദ്രീകൃത കോള്‍സൻെറര്‍ തയാര്‍ സൗജന്യ ആംബുലന്‍സ് സേവനം; കേന്ദ്രീകൃത കോള്‍സൻെറര്‍ തയാര്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു കഴക്കൂട്ടം: സംസ്ഥാനത്ത് അപകടത്തിൽപെടുന്നവരെ അടിയന്തരമായി ആശുപത്രികളിലെത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ്108'ൻെറ കേന്ദ്രീകൃത കോൾ സൻെറർ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക കോള്‍സൻെറര്‍. സാങ്കേതിക പരിശീലനം സിദ്ധിച്ച 70 പേരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. 108 നമ്പരിലൂടെയും ആന്‍ഡ്രോയിഡ് ആപ് വഴിയും കനിവിൻെറ സേവനം ലഭിക്കും. കേരളത്തിലെവിടെനിന്ന് വിളിച്ചാലും ആ കോള്‍ എത്തുന്നത് ഈ സൻെററിലാണ്. ഒരു കോള്‍പോലും നഷ്ടമാകാതിരിക്കാനും ഫേക് കോളുകള്‍ കണ്ടെത്താനും സംവിധാനമുണ്ട്. അപകടം നടന്ന സ്ഥലവും അത്യാവശ്യവിവരങ്ങളും നല്‍കിയാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇടപെടാനാകും. ആംബുലന്‍സില്‍ ഡ്രൈവറും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷനുമാണ് ഉണ്ടാകുക. ആംബുലന്‍സില്‍ ജി.പി.എസും മേപ്പിങ് സോഫ്റ്റുവെയറുമുള്ള സംവിധാനവും മെഡിക്കല്‍ ടെക്നീഷൻെറ കൈവശം പ്രത്യേക സോഫ്റ്റുവെയറുള്ള സമാര്‍ട്ട് ഫോണുമുണ്ടാകും. ഒന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റൊന്നില്‍കൂടി വിവരം കൈമാറാനാണിത്. നഗരങ്ങളില്‍ പരമാവധി 15 മിനിറ്റിനുള്ളിലും ഗ്രാമപ്രദേശങ്ങളിൽ 20 മിനിറ്റിനുള്ളിലും ഇടുക്കി, വയനാട് തുടങ്ങിയ മലയോര ജില്ലകളില്‍ പരമാവധി 30 മിനിറ്റിനുള്ളിലും ആംബുലന്‍സ് എത്തുന്ന ക്രമീകരണമാണുള്ളത്. എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളില്‍ സെപ്റ്റംബർ 25 മുതല്‍ ആംബുലന്‍സിൻെറ സേവനം കിട്ടിത്തുടങ്ങും. ആദ്യഘട്ടത്തില്‍ 101 ആംബുലന്‍സുകളാണ് ഫ്ലാഗ്ഓഫ് ചെയ്തത്. ബാക്കി 214 ആംബുലന്‍സുകള്‍ വേഗം സജ്ജമാക്കും. ഒക്ടോബര്‍ അവസാനം മുതല്‍ പദ്ധതി പൂര്‍ണതോതില്‍ സജ്ജമാകും. കേരളത്തിൻെറ ആരോഗ്യമേഖലക്ക് അഭിമാനിക്കാവുന്ന ഒന്നാണ് സമഗ്ര ട്രോമകെയര്‍ സംവിധാനമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കാപ്ഷൻ കോള്‍ സൻെററിൻെറ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുന്നു IMG20190918WA0025.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.