ikr4 എസ്.പി.സി ക്യാമ്പ്

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ത്രിദിന ഓണ ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ പി.കെ. സരസ്വതി മുഖ്യാതിഥിയായിരുന്നു. ഇരിക്കൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി. ശ്രീഹരി പതാക ഉയർത്തി. പ്രിൻസിപ്പൽ സി. റീന, ഗ്രാമപഞ്ചായത്തംഗം സഫീറ ടീച്ചർ, കെ. സുഗതൻ, കെ. രത്നാകരൻ, നൗഷാദ് കൂടാളി, കെ.കെ. രവി മാസ്റ്റർ, കെ.വി. മധുസൂദനൻ, ധന്യ പുതുശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എം.വി. മുരളീധരൻ സ്വാഗതവും സി.പി.ഒ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. മൂന്നു ദിവസം നീളുന്ന ക്യാമ്പിൽ കുട്ടികളുടെ വ്യക്തിത്വവികസനത്തിന് സഹായമാകുന്ന വിവിധ സെഷനുകളാണ് ഉണ്ടായിരിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.