തലശ്ശേരി: ടെലിച്ചറി ജെ.സി.െഎയുടെ മികച്ച മാധ്യമപ്രവർത്തകനുള്ള അവാർഡിന് 'മാധ്യമം' തലശ്ശേരി േലഖകൻ എൻ. സിറാജുദ്ദീൻ അർഹനായി. തലശ്ശേരി ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായ ജെ.സി നാഷനൽ പ്രസിഡൻറ് ഷിരീഷ് ഡുൻഡു അവാർഡ് സമ്മാനിച്ചു. പ്രസിഡൻറ് അസ്കർ അലി അധ്യക്ഷതവഹിച്ചു. ജെ.സി മുൻ നാഷനൽ വൈസ് പ്രസിഡൻറ് അബ്ദുൽ സലീം, തലശ്ശേരി പ്രിൻസിപ്പൽ എസ്.െഎ ബിനു മോഹൻ, ജിജു സി. സോമൻ, േപ്രാഗ്രാം ഡയറക്ടർ ഇ.കെ. ഷാജി എന്നിവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച വിനീത കുമാരി (നഴ്സ്), നാപ്പിയർ (അധ്യാപകൻ), ബിനു േമാഹൻ (എസ്.െഎ), സി.എം. പ്രവീൺ (ഫയർമാൻ), വി.സി. വാസു (പോസ്റ്റ്മാൻ), രാജീവൻ (പൊലീസ്), രമ്യ (വനിത പൊലീസ്), മഹറൂഫ് (ജൂനിയർ സിറ്റിസൻ), കെ. കുമാരൻ, ഹസീന ആലിയമ്പത്ത് (അത്ലറ്റിക്), ശശീന്ദ്രൻ (മുനിസിപ്പൽ വർക്കർ), കാശിനാഥ് (അത്ലറ്റിക്) എന്നിവർക്കും അവാർഡ് സമ്മാനിച്ചു. അലോജ് സ്വാഗതവും സെക്രട്ടറി സാജിത ഷാജഹാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.