മുഴപ്പിലങ്ങാട്: ജീവിതലാളിത്യം പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ മുഖമുദ്രയാണെന്ന് സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ ക മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇത്തരത്തില്‍ ഇന്നും മറക്കാന്‍ കഴിയാത്ത ജീവിതലാളിത്യമായിരുന്നു സി. കണ്ണൻെറയും കാന്തലോട്ട് കുഞ്ഞമ്പുവിൻെറയുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന സി.പി.ഐ നേതാവ് എ. ബാലകൃഷ്ണന് ആദരമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രവര്‍ത്തിച്ചത് കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി മാത്രമല്ല, നാടിൻെറ ജീവിതാവശ്യങ്ങള്‍ക്കു വേണ്ടിയാണ്. ആ പോരാട്ടം ഭരണാധികാരികള്‍ക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. സേലം ജയിലില്‍ വെടിവെപ്പുണ്ടായപ്പോള്‍ മരിച്ചെന്നു കരുതി തള്ളിയതായിരുന്നു കാന്തലോട്ടിനെയും സി. കണ്ണനെയും. ജീവിതാന്ത്യം വരെ വെടിയുണ്ടയും പേറി നടന്നയാളായിരുന്നു കാന്തലോട്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു എ. ബാലകൃഷ്ണേൻറത്. തെരഞ്ഞെടുപ്പ് പരാജയത്തോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തീര്‍ന്നുപോയെന്നു കരുതുന്നവരുണ്ട്. എന്നാല്‍, പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകുന്ന പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്. ബി.ജെ.പിക്കെതിരെ പോരാടാന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനാകുന്നില്ല. ഈ പോരാട്ടത്തില്‍ ഇടതുപക്ഷത്തിന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിൻെറ മാറ്റത്തിനനുസരിച്ച് ജനങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാനുള്ള കൃത്യമായ ഉത്തരവാദിത്തം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിൻെറ കാലത്ത് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും രാപ്പകല്‍ മണിക്കൂറുകളോളം രാഷ്ട്രീയ ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെയാണ് അവര്‍ രാഷ്ട്രീയ വിദ്യാഭ്യാസം നേടിയത്. ലളിതമായ രാഷ്ട്രീയ യുക്തികളുമായി യുവജനങ്ങളെ സ്വാധീനിക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും രംഗത്തിറങ്ങിയിരിക്കുകയാണ്. കശ്മീര്‍ വിഷയത്തിലും ഹിന്ദി ഭാഷാ വാദത്തിലും ഇക്കാര്യം കാണാം. ചരിത്രത്തെ മറച്ചുവെച്ചുള്ള ആസൂത്രിത പ്രചാരണവേലകളാണ് ആര്‍.എസ്.എസ് നടത്തുന്നത്. മതഭ്രാന്തും കപടദേശീയബോധവുമുണ്ടാക്കി അധികാരമുറപ്പിക്കാനാണ് അവരുടെ ശ്രമം. ഈ സാഹചര്യത്തില്‍ പ്രത്യയശാസ്ത്ര, രാഷ്ട്രീയ വിദ്യാഭ്യാസം ഒഴിച്ചുകൂടാനാവാത്തതാണെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് വിമര്‍ശനമുന്നയിക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണ് പുതിയ നേതൃത്വമെന്ന് സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ സി.പി. മുരളി പറഞ്ഞു. സി.പി.ഐ ജില്ല കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ല സെക്രട്ടറി പി. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ചൂര്യയി ചന്ദ്രന്‍, സി.എന്‍. ചന്ദ്രന്‍, പ്രദീപ് പുതുക്കുടി, ഡി.കെ. മനോജ് എന്നിവര്‍ സംസാരിച്ചു. --------------------എ. ബാലകൃഷ്ണനുള്ള ആദരവ് ചരിത്രത്തോടൊപ്പം-------------------- മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എ. ബാലകൃഷ്ണനെ ആദരിക്കുന്നതിൻെറ ഭാഗമായി മുഴപ്പിലങ്ങാട്ട് 1964നു മുമ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പ്രയത്നിച്ചവരുടെ ഫോട്ടോകളുടെ പ്രദർശനം നടന്നു. അവർ പ്രവർത്തിച്ച മേഖലകളെ തരംതിരിച്ചു നടത്തിയ പ്രദർശനം ഏവർക്കും കൗതുകവും ആവേശവും പകർന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക ചരിത്രം രേഖപ്പെടുത്തിയ പ്രദർശനം സംസ്ഥാനത്തുതന്നെ ആദ്യത്തേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.