പാപ്പിനിശ്ശേരിയിലെ ഇറച്ചിമാലിന്യ സംസ്കരണകേന്ദ്രം: കലക്ടർ വിളിച്ച യോഗം ഇന്ന്​

പാപ്പിനിശ്ശേരി: പഞ്ചായത്തിൻെറ കീഴിൽ സ്വകാര്യസ്ഥാപനം നടത്തുന്ന ഇറച്ചിമാലിന്യ സംസ്കരണകേന്ദ്രത്തിൽനിന്ന് ഉയ രുന്ന ദുർഗന്ധപ്രശ്നം ചർച്ചചെയ്യാൻ കലക്ടറുടെ ചേംബറിൽ ചൊവ്വാഴ്ച യോഗംചേരും. യോഗത്തിൽ പങ്കെടുക്കുന്നതിനായി വിവിധ പാർട്ടി പ്രതിനിധികൾക്ക് കലക്ടറുടെ അറിയിപ്പ് നൽകി. ഉച്ചക്ക് ഒന്നിനാണ് യോഗം. തിരുവോണ ദിവസം പ്ലാൻറിൽനിന്ന് ദുർഗന്ധം വ്യാപിച്ചതോടെ രോഷാകുലരായ ഒരുകൂട്ടം ആൾക്കാർ പ്ലാൻറിനുള്ളിൽ കയറി സി.സി.ടി.വി സംവിധാനങ്ങൾ നശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് വളപട്ടണം പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രശ്നം രൂക്ഷമായതോടെ പ്ലാൻറിൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തുന്നതിന് പാപ്പിനിശ്ശേരി പഞ്ചായത്ത് നിർദേശവും നൽകിയിരുന്നു. സംസ്കരണകേന്ദ്രം സന്ദർശിച്ച കണ്ണൂർ എം.പി കെ. സുധാകരനും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ദുർഗന്ധം ഒഴിവാക്കുന്നതിന് ശാസ്ത്രീയ സംവിധാനമൊരുക്കാതെ കേന്ദ്രം പ്രവർത്തിപ്പിക്കാൻ അനുവാദം നൽകരുതെന്ന നിലപാടിലാണ്. ഗള്‍ഫ് മേഖലയിലെ ക്ലീൻ വെഞ്ചേഴ്സ് എന്ന സ്ഥാപനമാണ് കേന്ദ്രത്തിൻെറ നടത്തിപ്പുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.