ktba3 യാദവ സേവാസമിതി യുവജനസംഗമം

കൂത്തുപറമ്പ്: കേരളത്തിൽനിന്ന് തുടച്ചുനീക്കിയ ജാതിവ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും ഇത്തരം സമീപനങ്ങൾ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരള യാദവ സേവാസമിതി യൂത്ത് വിങ്ങിൻെറ യുവജനസംഗമം കൂത്തുപറമ്പിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ശൈലജ. കടുത്ത ജാതിവിവേചനമാണ് ഒരുകാലത്ത് കേരളത്തിൽ നിലനിന്നിരുന്നത്. സാമൂഹിക പരിഷ്കർത്താക്കളും ജാതിസംഘടനകളും നടത്തിയ ശക്തമായ ഇടപെടലിലൂടെ അനാചാരങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. തൻപ്രമാണിത്തം കാണിക്കാനായിരുന്നില്ല അക്കാലത്തുള്ളവർ സംഘടനകൾക്ക് രൂപം നൽകിയിരുന്നതെന്നും മന്ത്രി പറഞ്ഞു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായിരുന്നു. ശൗര്യചക്ര അവാർഡ് ജേതാവ് സുബേദാർ പി.വി. മനേഷ് ബോധവത്കരണ ക്ലാസെടുത്തു. സി. ആനന്ദകൃഷ്ണൻ അധ്യക്ഷതവഹിച്ചു. യാദവ സേവാസമിതി സംസ്ഥാന പ്രസിഡൻറ് അഡ്വ. ടി. മണി, സംസ്ഥാന ജനറൽ സെക്രട്ടറി രാമസുന്ദരൻ, എം.വി. സുരേന്ദ്രൻ, സി. ആനന്ദൻ, കെ. ചന്ദ്രൻ, റജി ജയറാം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.