mahe2 കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ കന്നിസംക്രമ ഉത്സവം ഇന്ന്​ കൊടിയേറും

മാഹി: വളവിൽ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ കന്നിസംക്രമ ഉത്സവത്തിന് 15ന് കൊടിയേറും. രാവിലെ ഗണപതിഹോമത്തിനുശേഷം 9.30നും 10നും മധ്യേ കോടിയേറ്റം. രാത്രി ഏഴിന് ചെണ്ടമേളം. തുടർന്ന് അശോകനും സംഘവും അവതരിപ്പിക്കുന്ന നിശ്ചലദൃശ്യം. മഹിഷാസുരമർദിനി, എട്ടിന് ദേശവാസികളായ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 16ന് ഉച്ചക്ക് മൂന്നിന് ഭഗവതിസേവ, വൈകീട്ട് 6.45ന് ക്ഷേത്രം മാതൃസമിതി അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, രാത്രി എട്ടിന് നടക്കുന്ന സംസ്കാരിക സമ്മേളനം സാഹിത്യകാരൻ എം. മുകുന്ദൻ ഉദ്ഘാടനംചെയ്യും. മാഹി പള്ളി ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് തലശ്ശേരി മെലഡി മാസ്റ്റേഴ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള. 17ന് 12ന് താലപ്പൊലിയോടുകൂടി പാൽ എഴുന്നള്ളത്ത്, തുടർന്ന് പൊങ്കാലസമർപ്പണം. 12.30ന് രാജൻ പെരിങ്ങാടിയുടെ ആധ്യാത്മിക പ്രഭാഷണം, ഉച്ച ഒരുമണിക്ക് അന്നദാനം, വൈകീട്ട് അഞ്ചിന് വാൾ എഴുന്നള്ളത്ത്, രാത്രി 11ന് ഗുരുതിസമർപ്പണം. 18ന് രാവിലെ 11ന് പൊട്ടൻദൈവത്തിൻെറ പുറപ്പാട്, ഒന്നിന് കരിയടി തുടർന്ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.