mahe1 ചോമ്പാല്‍ കാപ്പുഴ തോട് സംരക്ഷണം: കുടുംബയോഗങ്ങള്‍ തുടങ്ങി

മാഹി: ചോമ്പാല്‍ കാപ്പുഴ തോടിലെ ചളിയും മാലിന്യവും നീക്കി നീര്‍ത്തടസംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ ്പിച്ച കുടുംബയോഗങ്ങള്‍ തുടങ്ങി. തോടിന് ഇരുവശവുമുള്ള ആറ് പ്രാദേശിക കേന്ദ്രങ്ങളായ ചോമ്പാല്‍ ബീച്ച്, ആവിക്കര ഏരിയ, ചോമ്പാല്‍ മുക്കുടത്തില്‍, കുഞ്ഞിപ്പള്ളി താഴ, താഴെപുരയില്‍, വടക്കെ ചോമ്പാല്‍ എന്നീ മേഖലകളിലാണ് ഇത് നടന്നത്. ചളിയും പൂഴിയുമുൾെപ്പടെ ജൈവ അജൈവ മാലിന്യങ്ങൾ നിറഞ്ഞ തോട് സംരക്ഷിക്കാന്‍ എല്ലാവരും ഒത്തുചേരുക എന്ന സന്ദേശം ഉറപ്പിക്കാനാണ് യോഗങ്ങള്‍ ചേര്‍ന്നത്. മാലിന്യനിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റാതെ തോട് സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാന്‍ സ്ത്രീകളടക്കമുള്ളവർ പങ്കെടുത്ത വിവിധ കുടുംബയോഗങ്ങള്‍ തീരുമാനിച്ചു. ഒക്ടോബര്‍ അഞ്ചിന് കാപ്പുഴ തോട് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ തുടക്കംകുറിക്കുന്ന നീര്‍ത്തടസംരക്ഷണ പരിപാടി ജലവിഭവ മന്ത്രി കൃഷ്ണന്‍കുട്ടി ഉദ്ഘാടനംചെയ്യും. കുടുംബയോഗങ്ങളില്‍ സംരക്ഷണ സമിതി നേതാക്കളായ എ.ടി. ശ്രീധരന്‍, ശ്രീധരന്‍ കൈപ്പാട്ടില്‍, എ.ടി. മഹേഷ്‌, പ്രദീപ്‌ ചോമ്പാല, ഒ. ബാലന്‍, ടി.ടി. അശോകന്‍, വി.കെ. അനില്‍കുമാര്‍, കെ. വിപിന്‍, വി.പി. പ്രകാശന്‍, കെ.കെ. ഭാസ്കരന്‍, വി.പി. അനിൽകുമാർ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.